ചലച്ചിത്രം

'പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തിയായിരുന്ന അക്ഷയ് കുമാറിനെ ഞാന്‍ താരമാക്കി'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ താരത്തിന്റെ വിജയത്തിന് കാരണം തന്റെ പാട്ടുകളാണ് എന്നാണ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി എന്നാണ് തുടക്കത്തില്‍ അക്ഷയ് അറിയപ്പെട്ടിരുന്നതെന്നും തന്റെ പാട്ടുകളിലൂടെയാണ് താരമായത് എന്നുമാണ് അഭിജീത്ത് പറയുന്നു. 

താന്‍ നടന്മാര്‍ക്ക് വേണ്ടിയല്ല താരങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പാടിയിട്ടുള്ളത് എന്നാണ് ഗായകന്‍ പറയുന്നത്. ഞാന്‍ എത്ര നന്നായാണ് പാടിയാലും താരമല്ലെങ്കില്‍ ഒരു വിലയുമുണ്ടാകില്ല. ഷാരുഖ് ഖാനും സുനില്‍ ഷെട്ടിക്കുമെല്ലാം വേണ്ടിയാണ് ഞാന്‍ പാടിയിരുന്നത്. ഇപ്പോള്‍ എസ്ആര്‍കെ താരമാണ്. ഇവര്‍ക്കുവേണ്ടിയുള്ള എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. 

എന്റെ സംഗീതമാണ് അക്ഷയ് കുമാറിനെ താരമാക്കിയത്. അരങ്ങേറ്റം കുറിച്ച സമയത്ത് അദ്ദേഹം താരമായിരുന്നിവ്വ. പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെ താരമാക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ഖിലാഡി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് താരമാകുന്നത്. താരങ്ങളല്ലാത്ത നടന്മാരെപ്പോലും എന്റെ പാട്ടുകള്‍ താരങ്ങളാക്കും- അഭിജീത്ത് പറഞ്ഞു. ഖിലാഡി എന്ന ചിത്രത്തില്‍ നിരവധി ഗാനങ്ങളാണ് അഭിജീത്ത് ആലപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു