ചലച്ചിത്രം

'30 അല്ല,ഞാനൊരു അന്തസുള്ള 35കാരി'; വർഷങ്ങൾ നീണ്ട സ്ത്രീവിരുദ്ധതയ്ക്ക് നന്ദി: ജ്യോത്സ്‌ന 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ചില കമന്റുകളോടും മെസേജുകളോടും പ്രതികരിച്ചിരിക്കുകയാണ് ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണൻ. മേക്കപ്പില്ലാത്ത ചിത്രങ്ങളിൽ പ്രായം തോന്നിക്കുന്നെന്ന തരത്തിലെ പ്രതകരണങ്ങൾക്കാണ് ജ്യോത്സ്ന മറുപടി കുറിച്ചിരിക്കുന്നത്. പ്രായമാകുന്നത് ഒരു സാധാരണ പ്രക്രിയയാണെന്നും പോയവർഷങ്ങളിൽ നേടിയെടുത്ത അനുഭവങ്ങളിൽ അഭിമാനിക്കുന്നെന്നും ​ഗായിക കുറിച്ചു. 

ജ്യോത്സ്നയുടെ പോസ്റ്റ്

മേക്കപ്പ് ഇടാതെയും മുടി മിനുക്കാതെയുമുള്ള എന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകളും മെസേജുകളും കുറച്ച് നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നെ കണ്ടാൽ പ്രായമായെന്നാണ് പലരും പറയുന്നത്. ഒരു ആൺകുട്ടി (14 വയസിൽ കൂടുതൽ പ്രായമുണ്ടാകില്ല) പറഞ്ഞു എന്നെ കണ്ടാൽ 30തോന്നിക്കുമെന്ന്, ആ വിശ്വാസംതകർത്തതിൽ ക്ഷമിക്കണം ഞാനൊരു അന്തസുള്ള 35കാരിയാണ്. 

ഇത് എന്റെ മാത്രം അനുഭവമല്ല. ഞാൻ ഈ പറയുന്നതുമായി പല സ്ത്രീകൾക്കും അവരുടെ അനുഭവങ്ങൾ താരതമ്യം ചെയ്യാൻകഴിയുമെന്ന് ഉറപ്പുണ്ട്. ഒരു കുഞ്ഞിനെ പ്രസവിച്ചുകഴിഞ്ഞാലോ നര വന്നുതുടങ്ങിയാലോ ആകർഷകത്വം കുറഞ്ഞെന്ന രീതിയിലാണ് പലപ്പോഴും ആളുകൾ പെരുമാറുന്നത്. വർഷങ്ങൾ നീണ്ട സ്ത്രീവിരുദ്ധതയ്ക്ക് നന്ദി. 

പ്രായമാകുന്നത് ഒരു സാധാരണ പ്രക്രിയയാണെന്ന് എന്റെ പ്രിയപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും അറിയണം. നമ്മൾ എല്ലാവരും പ്രായമാകും. മനോഹരമായിത്തന്നെ, പ്രായമാകുമ്പോൾ വിവേകം ഉണ്ടാകും. പ്രായമാകുന്നതിനൊപ്പം അനുഭവങ്ങളും കൂടും. പ്രായമാകുന്നതിനൊപ്പം ഇതൊന്നും വലിയ കാര്യമല്ലെന്ന് ബോധ്യപ്പെടും. നല്ല ആരോഗ്യവും, സന്തോഷവും മനസ്സമാധാനവുമായിരിക്കണം നിങ്ങളുടെ ലക്ഷ്യം.  

അതുകൊണ്ട് പ്രായമായി എന്ന് നിങ്ങൾ കരുതുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ ഓർക്കണം ആ ചുളിവുകളും അയഞ്ഞു തൂങ്ങിയ ചർമ്മവും പുറംവേദനയുമൊന്നുല്ല ഇന്നത്തെ നിങ്ങളെ നിങ്ങളാക്കിയത്. മറിച്ച് ഈ വർഷങ്ങളിലൊക്കെയും നിങ്ങൾ പഠിച്ചവയാണ്, എങ്ങനെ പഠിച്ചെന്നും അതെങ്ങനെ സ്വീകരിക്കുന്നു എന്നതും. 
ലളിതം.
പ്രായം മനസ്സിനെ ബാധിക്കരുത്. അതുകൊണ്ട് ചിൽ സാറ, ചിൽ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി