ചലച്ചിത്രം

'എന്റെ ശക്തി, എന്റെ കരുത്ത്'; അമ്മയുടെ കൈപിടിച്ച് റിയ ചക്രബർത്തി, ആറ് മാസത്തിനുശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ 

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിം​ഗ് രജപുത്തിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കും ജയിൽ വാസത്തിനും ശേഷം നീണ്ട ഇടവേള അവസാനിപ്പിച്ച് സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി റിയ ചക്രബർത്തി. ജയിലിൽ നിന്ന് മോചിതയായി മാസങ്ങൾക്ക് ശേഷമാണ് റിയയുടെ ഈ തിരിച്ചുവരവ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അമ്മയുടെ കൈകൾ പിടി‌ച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. 

"ഹാപ്പി വുമൺസ് ഡേ ടു അസ്... അമ്മയും ഞാനും...എന്നെന്നും ഒന്നിച്ച്... എന്റെ ശക്തി, എന്റെ വിശ്വാസം, എന്റെ കരുത്ത് - എന്റെ അമ്മ", എന്ന് കുറിച്ചാണ് റിയ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് ഇതിനുമുമ്പ് അവസാനമായി റിയ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്ക് ശേഷം തന്റെ അച്ഛനെ മാധ്യമങ്ങൾ വളയുന്ന ദൃശ്യങ്ങളായിരുന്നു അന്ന് നടി പങ്കുവച്ചത്.

കേസിൽ റിയ അടക്കം 33 പേർക്കെതിരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നടിയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബർത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട്  ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ടുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍