ചലച്ചിത്രം

അഞ്ച് കൊല, കാരണം സ്ത്രീകളോടുള്ള പക; ഞെട്ടിച്ച് ഫഹദും സൗബിനും ദർശനയും; ഇരുൾ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ഇരുളിന്റെ ട്രെയിലർ പുറത്ത്. ത്രില്ലർ സ്വഭാ​വത്തിൽ‌ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ മുൾമുനയിൽ നിർത്തുന്നതാണ്. നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. 

നെറ്റ്ഫഌക്‌സാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഒരു വീടിനുള്ളിലാണ് കഥ നടക്കുന്നത്. വീടിന്റെ ബേസ്‌മെന്റില്‍ മൃതദേഹം കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. മൂവരുടേയും മികച്ച അഭിനയമാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആരാധകരെ ആകാംക്ഷ നിറക്കുന്നതാണ് ട്രെയിലര്‍. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ ദിവസം ആകാംക്ഷ നിറച്ചുകൊണ്ടുള്ള ഒരു വിഡിയോ സൗബിന്‍ പങ്കുവെച്ചിരുന്നു. കൊലപാതകക്കേസിന്റെ ചുരുളഴിക്കാനാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്. സമാനമായി ഫഹദ് ഫാസിലും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രെയിലര്‍ എത്തിയത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കഥ, തിരത്തഥ, സംഭാഷണം സുനില്‍ യാദവ്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ഷമീസ് മുഹമ്മദ്, സംഗീതം ശ്രീരാഗ് സജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍