ചലച്ചിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സാഗര്‍ സര്‍ഹാദി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സാഗര്‍ സര്‍ഹാദി അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

കഭീ കഭീ, സില്‍സില, തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. 1982 ല്‍ നസറുദ്ദീന്‍ ഷാ, സ്മിത പാട്ടീല്‍, സുപ്രിയ പഥക് തുടങ്ങിയവര്‍ അഭിനയിച്ച ബസാര്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും കടന്നു. 

ഷാറൂഖ് ഖാന്‍ ചിത്രം ദീവാന, ഋത്വിക് റോഷന്‍ ചിത്രം കഹോ ന പ്യാര്‍ ഹെ എന്നീ ചിത്രങ്ങളുടെ സംഭാഷണം രചിച്ചതും സാഗര്‍ സര്‍ഹാദിയാണ്. 

ഇപ്പോള്‍ പാകിസ്ഥാനിലുള്ള അബോട്ടാബാദിലെ ബാഫയിലാണ് സാഗറിന്റെ ജനനം. 12-ാം വയസ്സില്‍ ഡല്‍ഹിയിലേക്ക് കുടിയേറി. 1976 ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച യാഷ് ചോപ്രയുടെ കഭീ കഭീ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല