ചലച്ചിത്രം

ലെഹങ്കയിൽ തിളങ്ങി നസ്രിയ, ചിത്രം പകർത്തി വീട്ടിലെ ഫോട്ടോ​ഗ്രാഫർ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ലുക്കാണ്. ലെ‌ഹങ്കയിൽ അതിസുന്ദരിയായാണ് നസ്രിയയെ കാണുന്നത്. 

ഫ്ളവർ ത്രെഡ് വർക്ക് ചെയ്ത ക്രീം നിറത്തിലുള്ള ഫുൾ സ്ലീവ് ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. അതിനൊപ്പം സീക്വൻസ് വർക്ക് ചെയ്ത ചുവന്ന ദുപ്പട്ടയും അണിഞ്ഞിരിക്കുന്നു. സിംപിൾ ലുക്കിലാണ് താരം എത്തുന്നത്. രഹന ബഷീറാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

താരത്തിന്റെ സഹോദരനും നടനുമായ നവീൻ നസീമാണ് ചിത്രങ്ങൾ പകർത്തിയത്. ‘എന്റെ ഇന്‍–ഹൗസ് ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ’ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹ ആഘോഷത്തിനു വേണ്ടിയാണ് താരത്തിന്റെ സൂപ്പർ ലുക്ക്. വെഡ്ഡിങ് സീൻസ് എന്ന ഹാഷ്ടാ​ഗും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സഹോദരനൊപ്പമുള്ള കിടിലൻ ഡബ്സ്മാഷും താരം പങ്കുവെച്ചിരിക്കുന്നു. വൈറലായി മാറിയ എൻജോയ് എൻജാമിയ്ക്കൊപ്പമായിരുന്നു രണ്ട് പേരുടേയും വിഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്