ചലച്ചിത്രം

'യെ ജൊ ദേശ് ഹെ തേരാ'- എആര്‍ റഹ്മാന്റെ സൂപ്പര്‍ ഹിറ്റ് പാട്ട് ആലപിച്ച് യുഎസ് നാവിക സേനാ അംഗങ്ങള്‍; നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ നാവിക സേനാ അംഗങ്ങളുടെ ഹിന്ദി പാട്ട് ആലാപനം വൈറല്‍. 2004ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച 'സ്വദേശ്' എന്ന സിനിമയിലെ യെ ജൊ ദേശ് ഹെ തേരാ എന്ന സൂപ്പര്‍ ഹിറ്റ് പാട്ടാണ് സേനാംഗങ്ങള്‍ ആലപിക്കുന്നത്. എആര്‍ റഹ്മാനാണ് ഈ പാട്ടിന്റെ സംഗീതം നിര്‍വഹിച്ചത്. അദ്ദേഹം തന്നെയാണ് പാടിയതും.

അമേരിക്കന്‍ നാവിക സേനാ കാര്യാലയത്തില്‍ നടന്ന ഒരു അത്താഴ വിരുന്നിനിടെയാണ് നാല് നാവിക സേനാംഗങ്ങള്‍ ഈ ഗാനം മനോഹരമായി ആലപിക്കുന്നത്. രണ്ട് വനിതകളും രണ്ട് പുരുന്‍മാരുമാണ് ഗാനം പാടുന്നത്. ഒപ്പം സേനയിലെ മറ്റംഗങ്ങള്‍ പാട്ടിന് മനോഹരമായി ഉപകരണ സംഗീതം വായിച്ച് അകമ്പടി കൂടുന്നതും വീഡിയോയില്‍ കേള്‍ക്കാം. നാവിക സേനയുടെ സംഗീത ബാന്‍ഡാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. 

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായ തരന്‍ജിത് സിങ് സന്ധുവാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പങ്കിട്ടത്. 'ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത ഇന്ത്യ- അമേരിക്ക സൗഹൃദ ബന്ധം'- എന്ന കുറിപ്പോടെയാണ് തരന്‍ജിത് വീഡിയോ പങ്കിട്ടത്. 

തരന്‍ജിതിന്റെ വീഡിയോ യുഎസ് നാവിക സേനയുടെ സംഗീത ബാന്‍ഡും റീട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേയും ഒരു പാട്ട് പങ്കിടുന്നു എന്നു കുറിച്ചായിരുന്നു അവര്‍ വീഡിയോ റീട്വീറ്റ് ചെയ്തത്. ഇന്ത്യക്കാര്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ട്. 

വീഡിയോ പങ്കിട്ടതിന് ഷാരൂഖ് ഖാന്‍ അംബാസഡര്‍ക്ക് നന്ദി പറഞ്ഞു. ഗൃഹാതുര ഓര്‍മകളാണെന്നും ഷാരൂഖ് കുറിച്ചു. എആര്‍ റഹ്മാനും വീഡിയോ പങ്കിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്