ചലച്ചിത്രം

ഗായകൻ ദില്‍ജാന്‍ കാറപകടത്തിൽ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഞ്ചാബി ​ഗായകൻ ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. ഇന്നലെ രാവിലെ അമൃതസര്‍-ജലന്ധര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. കർതർപൂരിൽ നിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ദിൽജാന്റെ കാർ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു. 

കർതർപൂർ സ്വദേശിയാണ് അദ്ദേഹം. കാറിന്റെ മുന്‍ഭാഗം തകര്‍ത്താണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയില്‍  എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദിൽജാന്റെ ഭാര്യയും മക്കളും കാനഡയിലാണ്. 

അമിതവേ​ഗത്തിലെത്തിയ വാഹനം ഡിവൈഡറിൽ ഇടിച്ച ശേഷം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഗായകന്റെ മരണത്തില്‍ അനുശോചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ