ചലച്ചിത്രം

'കങ്കണയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കണം'; പരിഹാസവുമായി നടൻ

സമകാലിക മലയാളം ഡെസ്ക്

ർ​ഗീയ പരാമർശങ്ങളിലൂടേയും വ്യക്തിഹത്യയിലൂടേയും വിവാദങ്ങളിൽ നിറയാറുള്ള നടിയാണ് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരായ താരത്തിന്റെ ട്വീറ്റ് വിവാദമായിരുന്നു. തുടർന്ന് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കങ്കണയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ജുനൈദ് ഷെയ്ഖ്.

കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജുനൈഫ് ഫേയ്സ്ബുക്കിൽ കുറിച്ചത്. നടിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു താരം. കങ്കണയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്. ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. 

ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. "ഇത് ഭയാനകമാണ്.... ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്.... കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ..." ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്. താരത്തിന്റെ വിദ്വേഷ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്