ചലച്ചിത്രം

'ഇത് സഹിക്കാന്‍ പറ്റുന്നില്ല...'; ബാലയെ കുഞ്ഞിനെ കാണിക്കില്ലെന്ന് പറഞ്ഞിട്ടില്ല; അമൃത സുരേഷ്

സമകാലിക മലയാളം ഡെസ്ക്


ടന്‍ ബാലയെ മകളെ കാണാന്‍ അനുവദിക്കുന്നില്ല എന്ന തരത്തില്‍ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയ്ക്ക്‌ എതിരെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഇവരുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും യൂട്യൂബ് ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും സന്തോഷമായിരിക്കുകയാണെന്നും അമൃത ഫെ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. 

എട്ടുവയസ്സുള്ള കുഞ്ഞിന് കോവിഡാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് സഹിക്കാന്‍ പറ്റാത്തതിനും അപ്പുറത്താണെന്ന് അമൃത പറയുന്നു. അമൃതയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. രണ്ടു തവണയായിട്ട് ബാല വിളിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും അമൃത പറഞ്ഞു. 

കോവിഡ് പോസിറ്റീവ് ആയതിന്റെ അവസാന ടെസ്റ്റിന് പുറത്തുപോയപ്പോഴാണ് ബാല വിളിച്ചതെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത് അതിനാലാണെന്നും അമൃത പറയുന്നു: 

അമൃതയുടെ ഫെയ്‌സ്ബുക്ക് വീഡിയോ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ