ചലച്ചിത്രം

നിർമാതാവ് കെ എസ് ആർ മൂർത്തി അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: നിർമാതാവ് കെ എസ് രാമമൂർത്തി (കെ എസ് ആർ മൂർത്തി – 87) അന്തരിച്ചു. ‌20 വര്‍ഷമായി താമസിക്കുന്ന പോത്തന്നൂര്‍ കതിരവന്‍ നഗറിലെ വീട്ടിലായിരുന്നു അന്ത്യം. സംവിധായകൻ കെ എസ് സേതുമാധവന്റെ ഇളയ സഹോദരനാണ്. 

ഒരു പെണ്ണിന്റെ കഥ, പണിതീരാത്ത വീട്, ഇൻക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങൾ മൂർത്തി നിർമ്മിച്ചവയാണ്. കമൽഹാസന്റെ ആദ്യ മലയാള ചിത്രമായ ‘കന്യാകുമാരി’ അടക്കം ഇരുപതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തമിഴിൽ നാളൈ നമതെ, ഏണിപ്പടികൾ എന്നിവ നിർമ്മിച്ചു. ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിലാണ് മൂർത്തി സിനിമകൾ നിർമ്മിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്