ചലച്ചിത്രം

അത് തെറ്റാണ്, മണിക്കുട്ടന്റെ കുടുംബം നിയമപരമായി നേരിടും: വ്യാജ പാസ്പോർട്ട് ചിത്രത്തെക്കുറിച്ച് സുഹൃത്ത് 

സമകാലിക മലയാളം ഡെസ്ക്

ടനും പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലെ മത്സരാർത്ഥിയുമായ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം ചില സോഷ്യൽ മീഡിയ പേജുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കുടുംബം രം​ഗത്തെത്തിയത്. നടന് 39 വയസ്സ് പ്രായമുണ്ടെന്ന തരത്തിൽ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. 

സോഷ്യൽ മീഡിയയിലെ ഈ വ്യാജപ്രചരണത്തിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തി. ഔദ്യോ​ഗിക രേഖയായ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണെന്നും ഇതിനെതിരെ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്നും അരവിന്ദ് കൃഷ്ണന്‍ പറഞ്ഞു. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെ ചിത്രവും വ്യാജ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

ബി​ഗ് ബോസ് മലയാളം പതിപ്പിലെ മൂന്നാം സീസൺ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന താരത്തിനെതിരെ സഹമത്സരാർത്ഥിയുടം ഫാൻ പേജുകളിലാണ് വ്യാജ പ്രചരണം നടക്കുന്നത്. താരത്തിന്റെ പ്രായം കൂട്ടി കാണിക്കുന്നതിനാണ് പാസ്പോർട്ട് ചിത്രങ്ങൾ ഉപയോ​ഗിച്ചിരിക്കുന്നത്. 

അരവിന്ദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ,

രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്സ് പോർട്ട്‌ എന്നും പറഞ്ഞു.
ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..
ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു.
പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്..
അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും 

നന്ദി. നമസ്കാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ