ചലച്ചിത്രം

എന്തൊരു ​ഗംഭീര പ്രകടനമാണ്, മണിയൻ പൊലീസിനെ കണ്ട് രാജ്കുമാർ റാവു; ആദ്യ അവാർഡെന്ന് ജോജു

സമകാലിക മലയാളം ഡെസ്ക്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ളിക്സിൽ എത്തിയിരിക്കുകയാണ്. ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ ചിത്രത്തിലെ ജോജുവിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ രാജ്കുമാർ രാജു. ജോജുവിന് മെസേജ് അയച്ചാണ് രാജ്കുമാർ പ്രശംസ അറിയിച്ചത്. 

ചിത്രത്തിലെ മണിയൻ പൊലീസായുള്ള ജോജുവിന്റെ പ്രകടനം ​ഗംഭീരമാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. "എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങൾ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക! "- രാജ്കുമാറിന്റെ സന്ദേശം അങ്ങനെ. അപ്രതീക്ഷിതമായി കിട്ടിയ പ്രശംസയിൽ സന്തോഷം പ്രകടിപ്പിച്ച് ജോജുവും രം​ഗത്തെത്തി. 

"എന്തു പറയണമെന്ന് അറിയില്ല... ഹൃദയത്തെ തൊടുന്ന വാക്കുകൾ. ഇതിൽപരം ആനന്ദം വേറെന്തുണ്ട്! പ്രിയപ്പെട്ട നടനിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണ്. നായാട്ടിനു ലഭിക്കുന്ന ആദ്യ പുരസ്കാരം ആണിത്- എന്നാണ് രാജ്കുമാറിന്റെ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ജോജു കുറിച്ചത്. 

തെരഞ്ഞെടുപ്പ് കാലത്ത് ഒരു കേസിൽ കുടുങ്ങി ഒളിവിൽ പോകുന്ന മൂന്ന് പൊലീസുകാരെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇതിനോടകം മികച്ച അഭിപ്രായമാണ് ചിത്രത്തിനെക്കുറിച്ച് ലഭിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്നതോടെ മലയാള സിനിമകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ദൃശ്യം 2, ജോജി, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ