ചലച്ചിത്രം

നീസ്ട്രീമിൽ മാത്രമല്ല ആമസോൺ പ്രൈമിൽ ഉൾപ്പടെ ആറ് ഒടിടിയിൽ കാണാം, ഞെട്ടിച്ച് ആർക്കറിയാം

സമകാലിക മലയാളം ഡെസ്ക്

പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആർക്കറിയാം. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെങ്കിൽ വിജയം നേടാനായില്ല. ചിത്രം തിയറ്ററിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെയല്ല ചിത്രം എത്തുന്നത്. ആമസോൺ പ്രൈമും നീസ്ട്രീമും ഉൾപ്പടെ ആറ് ഒടിടികളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്നാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്തത്. 

നേരത്തെ നീസ്ട്രീമിലൂടെ ചിത്രം ഓൺലൈനിൽ എത്തും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആറ് പ്ലാറ്റ്ഫോമുകളിലായി ഒരേ ദിവസം ചിത്രം റിലീസ് ചെയ്യുകയായിരുന്നു. ആമസോൺ പ്രൈമും നീസ്ട്രീമും കൂടാതെ കേവ്, റൂട്ട്സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം എത്തിയത്. മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒന്നിൽ അധികം പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റിലീസിന് എത്തുന്നത്. 

ചിത്രത്തിൽ 72 വയസുകാരനായ ഇട്ടിയവിര എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ പ്രകടനം ആരാധക ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. 

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ