ചലച്ചിത്രം

'താങ്കളുടെ അമ്മയുടെ ഉൾപ്പടെ സകല പെണ്ണുങ്ങളുടേയും സൂപ്പർ തന്നെയാണ്', അശ്ലീല കമന്റിന് അശ്വതിയുടെ മറുപടി; ക്ഷമ പറഞ്ഞ് യുവാവ്

സമകാലിക മലയാളം ഡെസ്ക്


വതാരികയായി എത്തി മലയാളികളുടെ മനസു കവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ വൈറലായ താരം തന്റെ നിലപാടുകളെല്ലാം വ്യക്തമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ്. ​ഗർഭിണിയായ താരം തന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്. 

താരത്തിന്റെ മാറിടത്തെക്കുറിച്ചായിരുന്നു കമന്റ്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. 'സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്'- അശ്വതി ശ്രീകാന്ത് കുറിച്ചു. 

ഇതോടെ സോഷ്യൽ മീഡിയയിൽ അശ്വതിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. ഇത്തരത്തിലുള്ളവർക്ക് കൃത്യമായി മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്. അതിനിടെ കമന്റിട്ടയാളുടെ ഫെയ്സ്ബുക്ക് ഐഡി കണ്ടുപിടിച്ച് വൻ വിമർശനം ഉയർന്നു. അതിനു പിന്നാലെ വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു