ചലച്ചിത്രം

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടൻ കങ്കണ റണാവത്തിന്റെ അം​ഗരക്ഷകനെതിരെ ബലാത്സം​ഗ കുറ്റത്തിന് കേസ്. കുമാർ ഹെ​ഗ്‍ഡെ എന്ന ആൾക്കെതിരേയാണ് മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്​ദാനം നൽകി കുമാർ പീഡിപ്പിച്ചെന്ന്​ ആരോപിച്ച്​ 30 വയസുകാരിയായ ബ്യൂട്ടീഷനാണ്​ പൊലീസിൽ പരാതി​ നൽകിയത്​.

ബലാത്സംഗം, പ്രക‍ൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഐപിസി സെക്ഷൻ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു.

എട്ട്​ വർഷമായി ഇരുവരും തമ്മിൽ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന്​ ഹെഗ്​ഡെ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്​ഡെയെ പിന്നീട്​ വിളിച്ചിട്ട്​ കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിൽ ഇയാൾ വിവാഹ അഭ്യർഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് മാതാവിന്​ സുഖമില്ലെന്ന്​ പറഞ്ഞ്​ തന്റെ കൈയിൽ നിന്ന്​ 50000 രൂപ വാങ്ങി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്. കേസിൽ അന്വേഷണം പുരേ​ഗമിക്കുകയാണ്. കങ്കണയുടെ ഓഫീസോ അടുത്ത വൃത്തങ്ങളോ ഈ വാർത്തയിൽ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്