ചലച്ചിത്രം

ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ, എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും; ജാവ സംവിധായകനോട് സുരേഷ്​ ​ഗോപി

സമകാലിക മലയാളം ഡെസ്ക്

രുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ മികച്ച അഭിപ്രായമാണ് നേടുന്നത്. സീ5 ലൂടെ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‌‍ ഉൾപ്പടെ നിരവധി പേരാണ് പ്രശംസയുമായി എത്തുന്നത്. ഇപ്പോൾ ചിത്രം കണ്ട് തരുൺ മൂർത്തിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി. തരുൺ തന്നെയാണ് ഇത് ആരാധകരുമായി പങ്കുവെച്ചത്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിൽ തനിക്കു ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള സുരേഷ് ​ഗോപിയുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സുരേഷ് ​ഗോപി ഫോണിൽ വിളിച്ച വിവരം തരുൺ അറിയിച്ചത്. ''തരുൺ മൂർത്തിയെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതായിരുന്നു, മാത്രമല്ല അതിന്റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയവും ഫലപ്രദവുമായ നിർമ്മാണം ഞാൻ പൂർണ്ണമായും ആസ്വദിച്ചു. ചെറിയ വേഷത്തിൽ എത്തിയവർ പോലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ അവസാനത്തെ ടൈറ്റിൽ കാർഡും വളരെ അധികം ചിന്തിപ്പിക്കുന്നതാണ്. ഞാനത് മുന്നോട്ടുകൊണ്ടുപോകും.- സുരേഷ് ​ഗോപി കുറിച്ചു. 

അദ്ദേഹം എന്നോട് പറഞ്ഞ ഒരു വാചകമുണ്ട്. ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും- സുരേഷ് ​ഗോപിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരുൺ പറഞ്ഞു. കൂടാതെ നടൻ പൃഥ്വിരാജും പ്രശംസയുമായി എത്തി. 

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍