ചലച്ചിത്രം

അവരുടെ സമാധാനം നശിപ്പിക്കരുത്, ആ നിഷ്‌കളങ്കത ഇല്ലാതാക്കരുത്: ലക്ഷദ്വീപിനായി ഗീതു മോഹന്‍ദാസും 

സമകാലിക മലയാളം ഡെസ്ക്

ക്ഷദ്വീപിനായി ശബ്ദമുയര്‍ത്തി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ദ്വീപില്‍ അധികാരമേറ്റെടുത്ത പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ പങ്കുചേരുകയാണ് ഗീതുവും. ഗീതു സംവിധാനം ചെയ്ത 'മൂത്തോന്‍' ഒരുങ്ങിയത് ലക്ഷദ്വീപിലാണ്. അവിടുത്തെ ആളുകളുടെ സമാധാനം നശിപ്പിക്കരുതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഗീതു കുറിച്ചത്. 

ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്

മൂത്തോന്‍ ഞാന്‍ ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്. ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും മാജിക്കല്‍ ആയൊരു സ്ഥലം, നല്ല ആളുകളും. അവരുടെ ആശയറ്റ കരച്ചില്‍ കപടതയില്ലാത്തതാണ്. നമ്മുടെ സ്വരങ്ങള്‍ ഒരുമ്മിച്ച് ഉയര്‍ത്തുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ദയവായി അവരുടെ സമാധാനം നശിപ്പിക്കരുത്, അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കരുത്, അവരുടെ നിഷ്‌കളങ്കത ഇല്ലാതാക്കരുത്. ഇതൊന്നും വികസനത്തിന്റെ പേരിലല്ല. ഇത് ശരിയായ കാതുകളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 
സേവ് ലക്ഷദ്വീപ്, ഐ സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളും ഗീതു കുറിപ്പിനൊപ്പം ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്