ചലച്ചിത്രം

ആ കുഞ്ഞുങ്ങൾ അനാഥരാകില്ല, പുനീത് സഹായിച്ചിരുന്ന 1800 കുഞ്ഞുങ്ങളുടെ പഠനചെലവ് ഏറ്റെടുക്കുമെന്ന് വിശാൽ

സമകാലിക മലയാളം ഡെസ്ക്

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അകാലവിയോ​ഗം. നടൻ എന്ന നിലയിൽ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവർന്ന നടനാണ് പുനീത്. താരത്തിന്റെ വിയോ​ഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാൽ പുനീതിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വിശാൽ. 

പ്രതിജ്ഞ ചെയ്ത് വിശാൽ

പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്നാണ് താരം അറിയിച്ചത്. വിശാലിന്റെ  പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻ‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’. വിശാൽ പറഞ്ഞു.

വരുമാനത്തിന്റെ ഒരു ഭാ​ഗം കാരുണ്യപ്രവർത്തനങ്ങൾക്ക്

തന്റെ വരുമാനത്തിന്റെ ഒരു ഭാ​ഗം കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്ന നടനാണ് പുനീത്. താരത്തിന്റെ സാമ്പത്തിക സഹായത്തിൽ നിരവധി സ്കൂളുകളും അനാഥാലയങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. . കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. കഴിഞ്ഞ ദിവസമാണ് 46ാം വയസിൽ പുനീത് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു