ചലച്ചിത്രം

‘ജയ് ഭീം’ലെ ആ കോർട്ട് ഹാൾ; 150 വർഷം പഴക്കമുള്ള കോടതിമുറി  പുനസൃഷ്ടിച്ചത്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ജയ് ഭീം’ സിനിമയിലെ പ്രധാന ആകർഷണമായിരുന്ന കോർട്ട് ഹാൾ സൃഷ്ടിച്ചതിന് പിന്നിലെ കഥപറഞ്ഞ് അണിയറപ്രവർത്തകർ. ഏകദേശം 150 വർഷം പഴക്കമുള്ള ഈ കോടതി മുറി സിനിമയ്ക്കായി പുനസൃഷ്ടിച്ചതാണ്. 

1993ൽ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽപ്പെട്ട രാജാകണ്ണിന്റെയും നീതിക്കായി പോരാട്ടം നടത്തിയ അദ്ദേഹത്തിന്റെ ഭാര്യ പാർവതിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. നിയമപോരാട്ടം നടന്ന അതേ സ്ഥലം തന്നെ സിനിമയ്ക്കായി ഒരുക്കണമെന്നായിരുന്നു സംവിധായകന്റെ നിർദേശം. 

മദ്രാസ് ഹൈക്കോടതിയിൽ ഷൂട്ട് സമ്മതിക്കാത്തുമൂലം കോടതിമുറി പുനസൃഷ്ടിക്കുക ‌മാത്രമായിരുന്നു മാർ​ഗ്​ഗം. ഇതിനായി പ്രത്യേക ഉത്തരവ് വാങ്ങി കോടതിയിൽ സന്ദർശനം നടത്തി കാഴ്ചകൾ മനസിൽ പകർത്തി. ഫോട്ടോ എടുക്കുവാനോ വിഡിയോ പകർത്തുവാനോ അവിടെ അനുവദിക്കില്ല ‌, ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനറായ കെ കതിർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്