ചലച്ചിത്രം

'ഭീമന്റെ വഴിക്ക് പോട്ടെ കാര്യങ്ങൾ';  കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ട്രെയിലർ 

സമകാലിക മലയാളം ഡെസ്ക്

ഷറഫ് ഹംസയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി. ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ട്രെയ്ലറിലുള്ളത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം നടന്‍ ചെമ്പന്‍ വിനേദ് ജോസ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തോടെയാണ് ട്രെയിലർ അരംഭിക്കുന്നത്. ഈ വഴി എന്നു പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ് എന്നു പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വഴി അടിസ്ഥാന പ്രശ്നമായിട്ടുള്ള കുറച്ചാളുകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. 

തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി.ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നത്. ഡിസംബര്‍ മൂന്നിനാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്