ചലച്ചിത്രം

'ആ സങ്കടം മാറി', പ്രിയദർശൻ ചിത്രത്തിൽ ആദ്യമായി അഭിനയിച്ച് മഞ്ജു വാര്യർ; ആകാംക്ഷയിലെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

ല്ലാവരേയും അമ്പരപ്പിക്കുന്ന ചിത്രം തന്നെയായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് മഞ്ജു വാര്യർ. മോഹൻലാലും പ്രിയദർശനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ മഞ്ജുവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയദർശനും മഞ്ജുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

"എന്റെയൊക്കെ കുട്ടിക്കാലം ഒരുപാട് കളർഫുളുമാക്കിയ നിരവധി സിനിമകളാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് സമ്മാനിച്ചത്. ചിത്രം, കിലുക്കം തുടങ്ങിയ കോമഡി സിനിമകളാണെങ്കിലും കാലാപാനി പോലുള്ള ഗൗരവമാർന്ന ചിത്രങ്ങളാണെങ്കിലും ഒരേ പോലെ എടുത്ത് ഫലിപ്പിച്ച് അത്രയും ഇംപാക്റ്റോടെ നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശന്റേത്". അക്ഷരാർത്ഥത്തിൽ ബ്രഹ്‌മാണ്ഡമായ സിനിമയിൽ, ഹിസ്റ്റോറിക്കായിട്ടുള്ള, എപ്പിക്കായിട്ടുള്ള കോമ്പിനേഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. 

വർഷങ്ങൾക്ക് മുൻപ് പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ടായെങ്കിലും അത് നടക്കാതെപോയെന്നും ആ സങ്കടം വർഷങ്ങൾക്ക് ശേഷം കുഞ്ഞാലി മരക്കാറിലൂടെയാണ് മാറിയ‌തെന്നും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ചന്ദ്രലേഖ എന്ന സിനിമയിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഭാഗ്യം വന്നെങ്കിലും എനിക്കത് ചെയ്യാനായില്ല. അതിന്റെ സങ്കടം ഇന്നുമുണ്ട്. ആ സങ്കടം ഒരുപാട് വർഷങ്ങൾക്ക് ശേഷം മാറി. അതിനുള്ള അവസരം വന്നത് കുഞ്ഞാലി മരക്കാറിലൂടെയാണ്", മഞ്ജു പറഞ്ഞു. വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് സിനിമയിൽ തനിക്ക് ലഭിച്ചതെന്നും ആരാധകരെ പോലെ ഏറെ ആകാംക്ഷയോടെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും