ചലച്ചിത്രം

'ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്'; ​ഗണേഷ് കുമാർ

സമകാലിക മലയാളം ഡെസ്ക്

രൾ രോ​ഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന കെപിഎസി ലളിതയ്ക്ക് സർക്കാർ സഹായം നൽകുന്നതിൽ പലഭാ​ഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശകർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടനും എംഎൽഎയുമായി ​ഗണേഷ്കുമാർ. ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണെന്നാണ് അദ്ദേഹം പറഞ്ഞത്. കെപിഎസി ലളിതയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടെന്നും അവർ സർക്കാർ ചികിത്സാ സഹായം അർഹിക്കുന്നുണ്ടെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

​ഗണേഷ് കുമാറിന്റെ വാക്കുകൾ

'ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവിൽ സംഗീതമാധ്യമ അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെപിഎസി ലളിത സർക്കാർ ചികിത്സാ സഹായം അർഹിക്കുന്നുണ്ട്. ജഗദിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് സഹായം നൽകിയിട്ടുണ്ട്. നമ്മൾ സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്'.

കെപിഎസി ലളിതയ്ക്ക് പിന്തുണ

കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തിയിരുന്നു. താരത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ പി ടി തോമസ് വ്യക്തമാക്കിയത്. അതിനിടെ ആശുപത്രിയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന കെപിഎസി ലളിതയെ വാർഡിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്ന് അധികൃതർ സൂചിപ്പിച്ചു. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.കരൾ രോഗത്തിന് ചികിൽസയിലുള്ള കെപിഎസി ലളിതയുടെ ചികിൽസാ ചെലവുകൾ വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു