ചലച്ചിത്രം

'എന്റെ ഡ്രീം കാർ'; വെളിപ്പെടുത്തി ​ദുൽഖർ സൽമാൻ 

സമകാലിക മലയാളം ഡെസ്ക്

ലയാള താരങ്ങളിലെ വലിയ വാഹനപ്രേമികൾ ആരെന്ന ചോദ്യത്തിന് മാറ്റമില്ലാത്ത മറുപടിയാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എന്നത്. ആരും കൊതിക്കുന്ന കാറുകളുടെ ശേഖരം തന്നെയാണ് ഇരുവർക്കുമുള്ളത്. ഇപ്പോഴിതാ തന്റെ ഡ്രീം കാർ ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ. 

ബിഎംഡബ്ല്യു എം5 (E39) കാറിനെയാണ് ദുൽഖർ തന്റെ ഡ്രീം കാറായി വിശേഷിപ്പിച്ചത്. “എന്റെ ഡ്രീം കാർ ഏതെന്ന് നിങ്ങൾ ചോദിച്ചാൽ“ എന്ന ചോദ്യത്തിനാപ്പം ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിലാണ് താരം കാറിന്റെ ചിത്രമടക്കം പങ്കുവച്ചത്. 1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു എം5 കാറുകളുടെ വില.

അടുത്തിടെ മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി ദുൽഖർ സ്വന്തമാക്കിയിരുന്നു. ഏകദേശം രണ്ടര കോടിയോളം രൂപയാണ് ബെൻസ് ജി63യുടെ അടിസ്ഥാന വില. ഇതിനുപുറമെ നീല പോർഷെ പാനമേറ, പച്ച മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3, ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ തുടങ്ങിയ കാറുകളും താരത്തിന് സ്വന്തമായുണ്ട്. 

ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിേഷധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം