ചലച്ചിത്രം

ഫേയ്സ്ബുക്കിനെ പോലും അമ്പരപ്പിച്ച് മരക്കാർ; ടീസർ കണ്ട് മോഹൻലാലിന്റെ പോസ്റ്റിന് താഴെ കമന്റ്

സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രേമികൾ ഒന്നടങ്കം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന മരക്കാർ; അറബിക്കടലിന്റെ സിംഹം. ചിത്രത്തെക്കുറിച്ചുള്ള ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയത്. സിനിമാപ്രേമികളെ മാത്രമല്ല ഫേയ്സ്ബുക്കിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മോഹൻലാലും ടീമും. 

പ്രശംസിച്ച് ഫേയ്സ്ബുക്ക്

ടീസർ കണ്ട് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഫേയ്സ്ബുക്ക് ആപ്പ്. മോഹൻലാലിന്റെ പോസ്റ്റിന് താഴെയായിട്ടാണ് ടീസറിനെ പ്രശംസിച്ചുകൊണ്ട് കമന്റ് എത്തിയത്. എത്ര ഐതിഹാസികമായ ടീസറാണ് ഇത് എന്നായിരുന്നു ഫേയ്സ്ബുക്ക് ആപ്പിന്റെ കമന്റ്. ഫേയ്സ്ബുക്കിന്റെ പ്രശംസ സോഷ്യൽ മീഡിയയെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ടീസറിന് 14 ലക്ഷം കാഴ്ചക്കാർ

ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 14 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ആവേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്.  ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും എന്ന വിഭാഗത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

ഡിസംബർ രണ്ടിനാണ് തിയറ്ററിലൂടെ മോഹൻലാൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ഒടിടി റിലീസാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു