ചലച്ചിത്രം

പെൺകുട്ടികൾ നിങ്ങളോട് കടപ്പെട്ടവരല്ല, മറ്റേത് മനുഷ്യനെപ്പോലെയാണ് അവരും; ആൺകുട്ടികളെ പഠിപ്പിക്കൂ: റിമ കല്ലിങ്കൽ

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. പാലാ സെന്‍റ് തോമസ് കോളജിലെ വിദ്യാർത്ഥിയായ നിധിനയാണ് ഇതിന്റെ അവസാന ഇര. സഹപാഠിയാണ് പരീക്ഷയെഴുതാൻ കോളജിൽ എത്തിയ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. അതിനു പിന്നാലെ പതിവുപോലെ കൊലയാളിക്ക് പിന്തുണയുമായി ഒരു വിഭാ​ഗവും എത്തിയിരുന്നു. ഇപ്പോൾ ഈ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കാനാണ് താരം ആവശ്യപ്പെട്ടത്. തീരുമാനമെടുക്കാനും അത് മാറ്റാനുമുള്ള മനസ് മറ്റേത് മനുഷ്യനെയും പോലെ പെൺകുട്ടികൾക്കുമുണ്ടെന്നും റിമ വ്യക്തമാക്കി. 

റിമ കല്ലിങ്കലിന്‍റെ കുറിപ്പ് വായിക്കാം

പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കുക. തീരുമാനമെടുക്കാനും അത് മാറ്റാനുമുള്ള മനസ് മറ്റേത് മനുഷ്യനെയും പോലെ പെൺകുട്ടികൾക്കുമുണ്ട്.  ശരിയാണ്, അവള്‍ മുന്‍പ് നിങ്ങളെ സ്നേഹിച്ചിരിക്കും, ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും. അല്ലെങ്കില്‍ നിങ്ങളോട് സ്നേഹത്തിലായിരിക്കുമ്പോള്‍ത്തന്നെ ആ സ്നേഹമാവില്ല അവള്‍ക്ക് പരമപ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്, നിങ്ങള്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ. നിങ്ങളുടെ 'തേപ്പ് കഥകളോ'ടും പട്ടം ചാര്‍ത്തലുകളോടും പോകാന്‍ പറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു