ചലച്ചിത്രം

വിവാഹം മരണമാണ്, വിവാഹമോചനം പുനർജന്മവും, ആഘോഷിക്കൂ; സാമന്ത- നാ​ഗചൈതന്യ വിവാഹമോചനത്തിൽ ആർജിവി

സമകാലിക മലയാളം ഡെസ്ക്

സാമന്തയുടേയും നാ​ഗചൈതന്യയുടേയും വിവാഹമോചന വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമയുടെ പ്രതികരണമാണ്. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വിവാഹം മരണമാണെന്നും വിവാഹമോചനം പുനർജന്മമാണെന്നും അദ്ദേഹം കുറിച്ചു. 

വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്. വിവാഹം കഴിക്കുമ്പോള്‍ എന്തിലേക്കാണ് പോകുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അതേസമയം വിവാഹമോചനം നേടുമ്പോള്‍ എന്തില്‍നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. വിവാഹം നരകത്തിലും ഡിവോഴ്‌സ് സ്വര്‍ഗത്തിലുമാണ് നടക്കുന്നത്. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം യുദ്ധമാണ് ഡിവോഴ്‌സെന്നാല്‍ ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തരുന്നതും. വിവാഹം രോഗമാണ്, ഡിസോഴ്‌സ് രോഗമുക്തിയും. കൂടുതല്‍ വിവാഹങ്ങളും വിവാഹാഘോഷത്തിന്റെ അത്ര നാളുകള്‍പോലും നീണ്ടുനില്‍ക്കുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ സംഗീത് നടക്കുന്നത് വിവാഹമോചനത്തിന് ശേഷമാണ്. അവിടെ വിവാഹമോചിതരായ എല്ലാ സ്ത്രീയ്ക്കും പുരുഷനും പാട്ടുപാടി ഡാന്‍സ് ചെയ്യാം.- രാം ​ഗോപാൽ വർമ കുറിച്ചു. 

വിവാഹമോചനത്തെക്കുറിച്ച് 2017ൽ താൻ നൽകിയ ഒരു അഭിമുഖവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ആദ്യമായല്ല അദ്ദേഹം വിവാഹമോചനത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. നേരത്തെ ബോളിവുഡ് താരം ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചിതരായ സമയത്ത് ട്രോളുകൾ നേരിട്ടപ്പോൾ പിന്തുണയുമായി രാം ​ഗോപാൽ വർമ രം​ഗത്ത് എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍