ചലച്ചിത്രം

സൂര്യോദയത്തിന് മുൻപ് അവൻ പിറന്നു, മകൻ ജനിച്ച സന്തോഷത്തിൽ സഞ്ജു ശിവറാം

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ സഞ്ജു ശിവറാം. രണ്ടാമത്തെ മകൻ ജനിച്ച വിശേഷമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. മകന്റെ കുഞ്ഞിക്കാലിന്റെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

'ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്,” എന്നായിരുന്നു സഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്. സയനോര ഫിലിപ്പ്, മാളവിക ജയറാം, അമിത് ചക്കാലക്കൽ, ആദിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചു. അശ്വതിയാണ് താരത്തിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നൊരു മകനും ഇവർക്കുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് സഞ്ജു. സിനിമ വിശേഷങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെ പരിചിതനായ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1983, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്