ചലച്ചിത്രം

തിയറ്ററിന് കാവലാകാൻ സുരേഷ് ​ഗോപി ചിത്രം; റിലീസ് തിയതി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക. നവംബർ 25 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് സുരേഷ് ​ഗോപി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.  കാവലിലൂടെ എല്ലാവരേയും തിയറ്ററിലേക്ക് സ്വാ​ഗതം ചെയ്യുന്നു എന്ന കുറിപ്പിലാണ് പോസ്റ്റർ. 

'തമ്പാന്‍' എന്ന ശക്തമായ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ രണ്ട് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആക്ഷനൊപ്പം കുടുംബബന്ധത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം. രഞ്ജി പണിക്കർ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍ ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത