ചലച്ചിത്രം

'അവൾ എന്റേതാണ്, ലോകം എന്തും പറയട്ടെ'; മകളെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ മുക്ത 

സമകാലിക മലയാളം ഡെസ്ക്

കളെക്കുറിച്ച് നടി മുക്ത നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലാകെ കടുത്ത വിമർശനത്തിനാണ് തിരികൊളുത്തിയത്. മുക്തയുടെ നിലപാടിനെ വിമർശിച്ച് നിരവധിപ്പേർ രം​ഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വിമർശനങ്ങളോടുള്ള മുക്തയുടെ പ്രതികരണവും എത്തിക്കഴിഞ്ഞു. 

മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്നായി‌രുന്നു പരിപാടിക്കിടെ അവതാരക മുക്തയോട് ചോദിച്ചത്. ഇതിന് മുക്ത നൽകിയ മറുപടിയും അതിന്റെ വിശദീകരണവുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.  "അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്," എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്ന് പരിപാടിയിൽ പങ്കെടുത്ത ബിനു അടിമാലി ചോദിച്ചപ്പോൾ "അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ," എന്നായിരുന്നു മുക്തയുടെ മറുപടി. 

പെൺകുട്ടി ആയതുകൊണ്ട് മകൾ വീട്ടുജോലി പഠിച്ചിരിക്കണമെന്നും, നാളെ മകൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ തുടങ്ങിയ മുക്തയുടെ വിലയിരുത്തലുകളാണ് വിമർശനത്തിന് കാരണം. "അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ  ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ," എന്ന് കുറിച്ചാണ് വിമർശനങ്ങളെ മുക്ത നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ