ചലച്ചിത്രം

കണ്ടത് 65 ലക്ഷം പേരിൽ അധികം, മിന്നലായി ടൊവിനോ, ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളിയുടെ ട്രെയിലർ ഇന്നലെയാണ് പുറത്തുവന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ് ട്രെയിലർ. ഒറ്റ ദിവസം കൊണ്ട് 65 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ട്രെയിലർ.

ഇടിമിന്നലടിച്ചു കിട്ടുന്ന സൂപ്പർപവർ‌

ഇടിമിന്നലേൽക്കുന്നതോടെ സൂപ്പർപവർ ലഭിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.  കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനൊ എത്തുന്നത്. തനിക്ക് ലഭിച്ച കഴിവുകൾ പരീക്ഷിച്ചുനോക്കുന്ന മുരളിയെയാണ് ട്രെയിലറിൽ കാണുന്നത്. ​ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിക്രം ഒരുങ്ങുന്നത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് ആരാധകരിലേക്ക് എത്തു. 

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാവും. സമീപകാലത്ത് നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്