ചലച്ചിത്രം

ആര്യന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങില്ല; കുറച്ചു ദിവസം പുറംലോകം ഒഴിവാക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായി ബാന്ദ്രയിലെ ഷാറൂഖ് ഖാന്റെ ആഢംബര വസതിയായ മന്നത്തിൽ തിരിച്ചെത്തി. രാവിലെ പതിനൊന്നോടെയാണ് ആർതർ റോഡ് ജയിലിൽനിന്ന പുറത്തിറങ്ങിയ മകനെ കൊണ്ടുപോവാൻ ഷാറൂഖ് നേരിട്ടെത്തിയിരുന്നു. താരപുത്രൻ കുറച്ച് ദിവസം മന്നത്തിൽ കഴിയുമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്നുമാണ് വിവരം. 

ആര്യൻ പുറത്തിറങ്ങില്ല. കാരണമിത്

ആര്യന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കാൻ കഴിയാതിരുന്നതിനാൽ ജയിൽമോചനം ഒരു ദിവസം വൈകി. ജാമ്യം ലഭിച്ചതിന്റെ രേഖകൾ 5.30നകം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പാലിക്കാൻ സാധിച്ചില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ജയിലിൽ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാൻ ആരാധകർ ജയിലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. മന്നത്തിന് മുന്നിലും വലിയ ജനാവലിയാണ് ആര്യനെ വരവേൽക്കാൻ എത്തിയത്. മാധ്യമങ്ങളും ഫോട്ടോഗ്രാഫേഴ്‌സും മന്നത്തിന് മുന്നിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പാപ്പരാസികൾക്ക് മുഖം നൽകാതിരിക്കാൻ കുറച്ചുദിവസം ആര്യൻ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്നും മന്നത്തിൽ തന്നെ ചിലവഴിക്കുമെന്നും എസ്ആർകെയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. 

സന്ദർശനം ഒഴിവാക്കണമെന്ന് എസ്ആർകെ

പൂക്കളുമായാണ് ആരാധകർ ആര്യനെ വരവേൽക്കാൻ മന്നത്തിന് മുന്നിൽ എത്തിയത്. ചിലർ പടക്കം പൊട്ടിച്ചും ആഹ്ലാദം അറിയിച്ചു. മന്നത്തിൽ നിന്ന് ആര്യന്റെ സഹോദരനും ഷാറൂഖിന്റെ ഇളയ മകനുമായ അബ്‌റാം ആരാധകരെ അഭിവാദ്യം ചെയ്തു. അതേസമയം സുരക്ഷ മുൻനിർത്തി മന്നത്തിലേക്ക് ആരും സന്ദർശനത്തിനായി എത്തരുതെന്നാണ് ഷാറൂഖ് സുഹൃത്തുക്കളോട് അറിയിച്ചിരിക്കുന്നത്. താരത്തിന്റെ മാനേജർ പൂജ ദദ്‌ലാനിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബസുഹൃത്തുക്കളോടടക്കം ആര്യനെ സന്ദർശിക്കാൻ മന്നത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ