ചലച്ചിത്രം

'ദ വയര്‍' താരം മൈക്കല്‍ വില്ല്യംസ് മരിച്ചനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ അമേരിക്കന്‍ സീരീസായ 'ദ വയര്‍' താരം മൈക്കല്‍ കെ വില്ല്യംസ് (54) മരിച്ച നിലയില്‍. ഇന്നലെ ഉച്ചയോടെയാണ് നടനെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടത്.

അദ്ദേഹത്തിന്റെ മരുമകനാണ് നടനെ ബോധരഹിതനായ കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ തിരക്കിയെത്തിയതായിരുന്നു മരുമകന്‍. മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചശേഷമാണ് മരിച്ചതായി പ്രഖ്യാപിച്ചത്. 

എമ്മി അവാര്‍ഡിനായി അഞ്ചു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കല്‍ വില്യംസ്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ ദ വയര്‍ സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രമാണ് വില്യംസിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. 

ഫ്‌ളാറ്റില്‍ നിന്ന് ഹെറോയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരും ബലപ്രയോഗത്തിലൂടെ അകത്തുകടന്നതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു