ചലച്ചിത്രം

'അടുത്ത പടത്തിലും ഞാനുണ്ടെന്നു പറഞ്ഞിട്ടല്ലേ നിങ്ങൾ പോയത്, സ്വയം ജീവിതം അവസാനിപ്പിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

ടൻ രമേശ് വലിയശാലയുടെ വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിലാണ് സിനിമാലോകം. വരാൽ എന്ന സിനിമയിൽ അഭിനയിച്ച് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു താരത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം പങ്കുവെച്ച കുറിപ്പാണ് നൊമ്പരമാകുന്നത്. വളരെ സന്തോഷവാനായാണ് രമേശ് വരാൽ  ലൊക്കേഷനിൽ നിന്നും പോയതെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത പടത്തിലും താനുണ്ടെന്നും പറഞ്ഞിരുനെന്നും സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നുമാണ് കണ്ണൻ കുറിക്കുന്നത്. 

കണ്ണൻ താമരക്കുളത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

 രമേശ് ഏട്ടാ എന്തിനി കടുംകൈ ചെയ്തു എന്നാണ് 

വളരെ സന്തോഷവാനായി ഇവിടെ  ലൊക്കേഷനിൽ നിന്നും പോയ രമേശ് ഏട്ടാ എന്തിനി കടുംകൈ ചെയ്തു.
വലിയ  ചതി ആയി പോയി 
സന്തോഷവാനായിരുന്നല്ലോ നിങ്ങൾ. 
അടുത്ത പടത്തിലും ഞാൻ ഉണ്ട് എന്ന് പറഞ്ഞിട്ടല്ലേ നിങ്ങൾ പോയത് .
എത്ര എനർജിറ്റികായിരുന്നു നിങ്ങൾ വരാൽ സെറ്റിൽ .
നിങ്ങൾ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 
അങനെ ചെയ്യാനുള്ള മാനസിക 
ബലം നിങ്ങൾക്ക് ഇല്ലല്ലോ
 പരിഹരിക്കാൻ പറ്റാത്ത ഒരു 
പ്രശ്നവും ഭൂമിയിൽ ഇല്ലന്ന് 
നിങ്ങൾക്ക് അറിയാതെ പോയോ.
ഇന്നലെ  ഒരുദിവസം മുഴുവൻ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാൻ.
നിങ്ങളുടെ വർക്ക്‌ മുഴുവൻ 
തീർക്കാതെ വിട്ടിരുന്നെകിൽ 
അത് ഓർത്തെങ്കിലും ആ നശിച്ച 
നിമിഷത്തെ  അതിജീവിക്കുമായിരുന്നില്ലേ
എന്ന് ഞാൻ ഏറെ നേരം 
ചിന്തിച്ചു .
ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാൻ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല 
സുഹൃത്തുക്കളെ ആത്മഹത്യ 
ഒന്നിനും ഒരു പരിഹാരമല്ല 
ജീവിച്ചു  കാണിക്കുകയാണ് വേണ്ടത്  
ഒരുപാടു വേദനയോടെ ആത്മാവിന് "നിത്യ ശാന്തി" എന്ന് ഒന്ന് ഉണ്ടെകിൽ അതിനായി പ്രാർത്ഥിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്