ചലച്ചിത്രം

നടൻ റിസബാവ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പ്രമുഖ നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാ​ദുഷയാണ് റിസബാവയുടെ മരണ വാർത്ത പുറത്തുവിട്ടത്. 

വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. തോപ്പുംപടി സ്വദേശിയായ റിസബാവ 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 

ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിൽ നായകനായാണ് സിനിമയിലെത്തുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം മികച്ച വിജയമായതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകള്‍ എത്തി. സിനിമയോടൊപ്പം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത