ചലച്ചിത്രം

ആട്ടിൻകുട്ടിയെ അറുത്ത് രജനികാന്തിന്റെ കട്ടൗട്ടിൽ രക്താഭിഷേകം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നടനെതിരെ പരാതി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രജനികാന്തിന്റെ 'അണ്ണാത്തെ' സിനിമയുടെ മോഷൻപോസ്റ്റർ റിലീസിനോട് അനുബന്ധിച്ചു മൃഗബലി നടത്തിയതിനു നടനെതിരെ പരാതി. സൂപ്പർസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തി കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തിയാണ് പോസ്റ്റർ റിലീസ് ആഘോഷമാക്കിയത്. രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌വേന്ദൻ എന്ന അഭിഭാഷകൻ പരാതി നൽകിയത്.

തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകരാണ് ആഘോഷം നടത്തിയത്. ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഇതിന്റെ ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. 

ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. പൊതുസ്ഥലത്തുവച്ചുള്ള ഇത്തരം പ്രവർത്തി സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഭീതിയുണ്ടാക്കുമെന്നും ഇത് ക്രൂരതയാണെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്