ചലച്ചിത്രം

‘ദ് അൺനോൺ വാരിയർ’, ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇനി ഡോക്യുമെന്ററി; ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ, ടീസർ 

സമകാലിക മലയാളം ഡെസ്ക്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന  ‘ദ് അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി ടീസർ പുറത്തുവിട്ടു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് ടിസർ റിലീസ് ചെയ്തത്. 

ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൊരുക്കിയിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുൽ റഹ്‌മാൻ ആണ്.  ഡോക്യുമെന്ററി ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും. എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ് പ്രിജു എന്നിവരാണ്  പ്രധാന വേഷങ്ങളിലെത്തുന്നത്. 

നിബിൻ തോമസും അനന്തു ബിജുവുമാണ് രചന. ഹുനൈസ് മുഹമ്മദും ഫൈസൽ മുഹമ്മദും ചേർന്നാണു നിർമാണം. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു