ചലച്ചിത്രം

മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ ഉണ്ണി മുകന്ദന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ്. മോഹൻലാൽ നായകനായി എത്തുന്ന 12th മാനിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. 

മോഹൻലാലും സംവിധായകൻ ജീത്തു ജോസഫു ഉൾപ്പടെ സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം സെറ്റിലുണ്ടായിരുന്നു. കേക്ക് മുറിച്ചാണ് താരം പിറന്നാൾ ആഘോഷിച്ചത്. ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ വ്യത്യസ്ത ​ഗെറ്റപ്പിലാണ് എത്തുന്നത്. 

ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12TH മാൻ. കഴിഞ്ഞമാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ