ചലച്ചിത്രം

വിശ്വാസം തകര്‍ത്തൂ, എന്തു ശിക്ഷയും സ്വീകരിക്കാം; അക്കാദമിയില്‍ നിന്ന് രാജിവച്ച് വില്‍ സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചല്‍സ്; ഒസ്‌കര്‍ വേദിയില്‍ വച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ചത് വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ അക്കാദമിയില്‍ നിന്ന് രാജി വച്ചിരിക്കുകയാണ് വില്‍സ്മിത്ത്. അക്കൗദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്.

സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്തിന്റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. അക്കാദമി നല്‍കുന്ന ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു. 

ഒസ്‌കര്‍ പരസ്‌കാര നിശയിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ജേഡിനെക്കുറിച്ചുള്ള അവതാരകന്‍ ക്രിസ് റോക്കിന്റെ തമാശ വില്‍ സ്മിത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്‌റ്റേജില്‍ കയറി ക്രിസിന്റെ മുഖത്ത് അടിച്ചു. ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭാര്യ തല മുണ്ഡനം ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു, കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്കിന്റെ 'തമാശ'. ജേഡ്, രോഗം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന കാര്യം റോക്ക് പരിഗണിച്ചേയില്ല. ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ അലോപീസിയ എന്ന രോഗാവസ്ഥ മൂലമാണ് ജേഡ് തല മുണ്ഡനം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വില്‍ സ്മിത്തിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രം?ഗത്തെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം