ചലച്ചിത്രം

ഗാന്ധി കുടുംബത്തിലെ കൊലപാതകങ്ങള്‍, യഥാര്‍ത്ഥ ശത്രുവിനെ കണ്ടെത്താന്‍ സേതുരാമയ്യര്‍; സിബിഐ 5 ടീസര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5ന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. ഗാന്ധി കുടുംബത്തിലെ കൊലപാതകങ്ങളെക്കുറിച്ചാണ് ടീസറില്‍ പറയുന്നത്. സഞ്ജീവ് ഗാന്ധിയുടേയും ഇന്ദിര ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കൊലപാതകത്തിന് പിന്നില്‍ ഒരു കാരണവും ഒരേ ശത്രുവുമാണോ ഉള്ളത് എന്ന ചോദ്യം ഉന്നയിക്കുകയാണ് സേതുരാമയ്യര്‍.

സേതുരാമയ്യർ സിബിഐയുടേയും ടീമിന്റേയും അഞ്ചാം വരവാണിത്. മമ്മൂട്ടിക്കൊപ്പം മുൻ ഭാ​ഗങ്ങളിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ മുകേഷും ജ​ഗതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ രഞ്ജി പണിക്കർ, സുദേവ്, ആശ ശരത്ത് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം ഒരുക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തി. ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാ​ഗം എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ