ചലച്ചിത്രം

ആയിരം കോടി നേടി ആർആർആർ; ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും, ചെരിപ്പിടാതെ റെഡ് കാർപ്പറ്റിൽ രാം ചരൺ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആയിരം കോടി നോട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്വപ്ന നേട്ടം കൈവരിച്ചതിന് പിന്നാലെ വമ്പൻ ആഘോഷമാണ് ആർആർആർ ടീം ഒരുക്കിയത്. മുംബൈയിൽ നടന്ന ചടങ്ങിൽ ആമിർ ഖാനാണ് മുഖ്യാതിഥിയായി എത്തിയത്. ലോകവ്യാപക കളക്ഷനിൽ നിന്ന് 1000 കോടി നേട്ടത്തിലെത്തിയത് കൂടാതെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്തിരുന്നു. ഇരട്ടി നേട്ടത്തിന്റെ സന്തോഷം വൻ ആഘോഷമാക്കുകയായിരുന്നു ടീം. 

മുംബൈയിൽ നടന്ന ചടങ്ങിൽ രാജമൗലിക്കും നായകന്മാരായ രാംചരൺ, എൻ.ടി.ആർ എന്നിവർക്കൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും പങ്കെടുത്തു. ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിനെത്തിയിരുന്നു. എന്നാൽ ആർആർആറിൽ നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയിരുന്നില്ല.

അതിനിടെ രാം ചരണിന്റെ റെഡ് കാർപ്പറ്റ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശബരിമല വ്രതത്തിലായതിനാൽ കറുപ്പ് കുർത്തിയും പൈജാമയുമായിരുന്നു രാം ചരണിന്റെ വേഷം. ചെരുപ്പിടാതെ കയ്യിലൊരു തോർത്തുമായി എത്തിയ താരത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ഇതേലുക്കിൽ മുംബൈയിലെ ഒരു തിയറ്ററിലെത്തിയ രാം ചരണിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കറുപ്പ് അണിഞ്ഞാണ് ജൂനിയർ എൻടിആറും ചടങ്ങിൽ എത്തിയത്. 

ഇതിന് മുന്‍പും രാംചരണിന്റെ ശബരിമല ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിതാവ് ചിരഞ്ജീവിക്കൊപ്പമാണ് രാം ചരണ്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറില്‍ അല്ലൂരി സീതാരാമരാജുവായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് രാം ചരണിന്റെ കഥാപാത്രത്തെക്കുറിച്ച് വരുന്നത്. ജൂനിയര്‍ എന്‍ടിആറും ശക്തമായ വേഷത്തില്‍ ചിത്രത്തിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു