ചലച്ചിത്രം

'ഞാൻ സുഖമായിരിക്കുന്നു, സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു'; അപകടത്തെക്കുറിച്ച് ​ഗിന്നസ് പക്രു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ഇന്നലെയാണ് നടൻ ​ഗിന്നസ് പക്രുവിന്റെ കാർ അപകടത്തിൽ പെടുന്നത്. അപകട ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നു എന്നുമാണ് ​ഗിന്നസ് പക്രു ഫേയ്സ്ബുക്കിൽ കുറിച്ചത്. സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും താരം പറഞ്ഞു. 

മനോധൈര്യം കൈവിടാതെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും പൊലീസിനുമെല്ലാം ​ഗിന്നസ് പക്രു നന്ദി പറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ തിരുവല്ലയിൽവച്ച് അപകടത്തിൽപ്പെട്ടത്. ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വരുന്ന വഴിയെ ആയിരുന്നു അപകടം. 

​ഗിന്നസ് പക്രുവിന്റെ കുറിപ്പ് വായിക്കാം

സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച്  ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും SI ഹുമയൂൺ സർ നും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും നന്ദി
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു...

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ