ചലച്ചിത്രം

നടി മഞ്ജു സിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ടിവി ഷോ നിര്‍മാതാവും നടിയുമായ മഞ്ജു സിങ് അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഗാനരചയിതാവും തിപക്കഥാകൃത്തുമായ സ്വാനന്ദ് കിര്‍കിറെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മഞ്ജുവുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുഃഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

ഹിന്ദി ടെലിവിഷന്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു. സ്വരാജ്, ഏക് കഹാനി, ഷോ ടൈം തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഷോകളാണ് മഞ്ജു സിങ് ഒരുക്കിയത്. കൂടാതെ ഖേല്‍ ഖിലോനെ എന്ന പരിപാടിയുടെ അവതാരകയായും എത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തോളമാണ് മഞ്ജു ഷോ കൊണ്ടുപോയത്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരത്തെ ദീദി എന്നാണ് സ്‌നേഹത്തോടെ വിളിച്ചിരുന്നത്. 

ടെലിവിഷന്‍ രംഗത്തുമാത്രമല്ല സിനിമയിലും മഞ്ജു ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ഗോല്‍ മാല്‍ എന്ന ചിത്രത്തില്‍ രത്‌ന എന്ന കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചത്. ഹാന്‍കി പോന്‍കി, ലേഡീസ് ടെയ്‌ലര്‍, സ്‌ക്രീന്‍ ടു തുടങ്ങിയ നിരവധി സിനിമകളിലും വേഷമിട്ടു. സിനിമ ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്തു 2015ല്‍ മഞ്ജുവിനെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്റെ മെമ്പറായി നാമനിര്‍ദേശം ചെയ്തിരുന്നു. സിനിമ ടെലിവിഷന്‍ രംഗത്തെ നിരവധി പ്രമുഖരാണ് മഞ്ജു സിങ്ങിന് ആദരാജ്ഞലി അര്‍പ്പിച്ചിരിക്കുന്നത്. 
 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു