ചലച്ചിത്രം

"10 കോടി ഡോളർ തന്നാലും കല്യാണങ്ങൾക്ക് പാടാൻ പോകരുത്"; ആശ ഭോസ്‌ലേക്ക് ലത മങ്കേഷ്കർ നൽകിയ ഉപദേശം 

സമകാലിക മലയാളം ഡെസ്ക്

‌കല്യാണങ്ങൾക്കു പാട്ട് പാടാൻ പോകരുതെന്ന് ലത മങ്കേഷ്കർ ഉപദേശിച്ചിരുന്നതായി സഹോദരി ആശ ഭോസ്‌ലെ. ലത മങ്കേഷ്കർ പുരസ്കാര ചടങ്ങിലാണ് പാട്ട് പവിത്രമെന്നു കരുതുന്ന ചേച്ചിയുടെ നിലപാടുകളെക്കുറിച്ച് ആശ സംസാരിച്ചത്. 

10 കോടി ഡോളർ തന്നാലും കല്യാണങ്ങൾക്ക് പാട്ട് പാടാൻ പോകരുതെന്നായിരുന്നു ഉപദേശം. ഒരിക്കൽ ഒരു മെഗാകല്യാണത്തിന് ഞങ്ങളെ ഇരുവരെയും ക്ഷണിച്ചു. രണ്ട് പേരും പാടണമെന്നായിരുന്നു അവരുടെ ആവശ്യം. നീ കല്യാണത്തിന് പാടാൻ പോകുന്നുണ്ടോയെന്ന് ചേച്ചി ചോദിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഞു. തുടർന്നാണ് എത്ര പണം കിട്ടിയാലും കല്യാണവേദിയിൽ പാടരുതെന്ന് ചേച്ചി ഉപദേശിച്ചത്. 10 കോടി ഡോളർ വാഗ്ദാനം ചെയ്താലും ഞങ്ങൾ പാടില്ലെന്ന് ചേച്ചി ആ വ്യക്തിയോട് പറഞ്ഞു. അയാൾ വളരെ നിരാശനായി’, ആശ ഭോസ്‌ലെ പറഞ്ഞു. 

സിനിമയിലെ ഗായകരുടെ അവകാശങ്ങൾക്കു വേണ്ടി ലതാ മങ്കേഷ്കർ എന്നും വാദിച്ചിരുന്നെന്നും ആശ പറഞ്ഞു. റിക്കോർഡുകളിൽ ഗായകരുടെ പേരു വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചേച്ചിയാണ്. പിന്നീട് ആ പേരുകൾ സ്ക്രീനിൽ എഴുതിക്കാണിച്ചു. ഗായകർക്ക് റോയൽറ്റി കിട്ടി, അവർ കൂട്ടിച്ചേർത്തു. ജോലിയോട് അങ്ങേയറ്റം പ്രഫഷനലായ സമീപനമായിരുന്നു ചേച്ചിക്കെന്നും 104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും റിക്കോർഡിങ് മുടക്കിയിട്ടില്ലെന്നും ആശ ഓർത്തെടുത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്