ചലച്ചിത്രം

"എന്നെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന യാത്ര"; മകൾ സിനിമയെക്കുറിച്ച് മനസ്സ് തുറന്ന് മീര ജാസ്മിൻ 

സമകാലിക മലയാളം ഡെസ്ക്


യറാമിനേയും മീര ജാസ്മിനേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം 'മകൾ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അച്ഛന്റേയും അമ്മയുടേയും മകളുടേയും ജീവിതം പറയുന്ന ചിത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് മീര. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ മീര ഈ അനുഭവത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര എന്നാണ് വിശേഷിപ്പിക്കുന്നത്.

"‘മകൾ’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. ഈ നിമിഷം എത്ര പ്രിയപ്പെട്ടതാണെന്ന് ഞാനിവിടെ കുറിക്കുമ്പോൾ എന്റെ ഹൃദയം അളവറ്റ നന്ദിയും സ്നേഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യൻ അങ്കിളിന്റെ സെറ്റിലേക്ക് മടങ്ങിയെത്തിയത് വീട്ടിലേക്ക് മടങ്ങി വന്നത് പോലെയാണ് തോന്നിയത്. എന്നെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനുഭവവും യാത്രയുമാണ് ഇത്. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ അദ്ദേഹം എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ‌എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യൻ അങ്കിളിന് നന്ദി. എന്റെ മികച്ച ടീമിന് ഒത്തിരി സ്നേഹവും ആലിംഗനങ്ങളും അയയ്ക്കുന്നു. ഞങ്ങളുടെ സിനിമ ഇപ്പോൾ നിങ്ങളുടേതാണ്",ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മീര കുറിച്ചു. 

അഞ്ച് വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് മകൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല