ചലച്ചിത്രം

ഊള ബാബുവിനെ പോലെയാകരുത്; പരാതി നൽകിയ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ, സിനിമാ രം​ഗത്തുനിന്ന് ആദ്യം

സമകാലിക മലയാളം ഡെസ്ക്

ടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ ബലാത്സം​ഗ പരാതി നൽകിയ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ‍‍‍‍‍‍ പങ്കുവച്ചു. 'അതിജീവിതയ്ക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്. 

കൂടാതെ വിജയ് ബാബുവിന് പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററും റിമ ഷെയർ ചെയ്തു. ''ഊള ബാബുവിനെ പോലെയാകരുത്" എന്നു പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റർ. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്' എന്നാണ് പോസ്റ്ററിലുള്ളത്. പരാതിക്കാിയുടെ പേര് ഫേയ്സ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിനെ വിമർശിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.  ഇതാദ്യമായാണ് സിനിമാമേഖലയിൽ നിന്നുള്ള ഒരു താരം നടിക്ക് പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. 

വിജയ് ബാബുവിനൊപ്പം സിനിമയിൽ പ്രവർത്തിച്ച യുവനടിയാണ് താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. അതിനു പിന്നാലെ വിജയ് ബാബു യുവതിയുടെ പേര് പുറത്തുവിടുകയായിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് വഴിവച്ചു. അതിനിടെ കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് വിജയ് ബാബു. താരത്തിനെതിരെ കൂടുതൽ തെളിവുകളും പുറത്തുവരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ