ചലച്ചിത്രം

'ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയില്ല'; അവാര്‍ഡ് നിര്‍ണയത്തിനെതിരെ അടൂര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം പുരസ്‌കാര സമര്‍പ്പണച്ചടങ്ങും 'ചെലവൂര്‍ വേണു ജീവിതം കാലം' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്താണ് പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകള്‍ കണ്ട് പുരസ്‌കാരം നിര്‍ണയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകള്‍ അവരുടെ പട്ടികയില്‍ വരുന്നേയില്ല. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണെന്നും അടൂര്‍ പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വികെ ജോസഫ് അധ്യക്ഷനായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍; ഗതാഗതനിയന്ത്രണം

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ 'ഡിജിറ്റലായി'; തിങ്കളാഴ്ച മുതല്‍ സേവനം

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍