ചലച്ചിത്രം

'ഏറെ നാളുകള്‍ക്കുശേഷം ഒരു നല്ല സിനിമ കണ്ടു'; ദുല്‍ഖറിന്റെ സീതാരാമത്തെ പ്രശംസിച്ച് വെങ്കയ്യ നായിഡു

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രം സീതാ രാമം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ വാനോളം പുകഴ്ത്തിയത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാവരും ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് അദ്ദേഹം പറഞ്ഞത്. 

ട്വിറ്ററിലൂടെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമകണ്ട അനുഭൂതി ലഭിച്ചു എന്നാണ് അദ്ദേഹം കുറിച്ചക്. 'സീതാ രാമം' എന്ന സിനിമ കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗത്തിന്റേയും ഏകോപനത്തില്‍ ഒരു മനോഹര ദൃശ്യം അരങ്ങേറി. ലളിതമായ ഒരു പ്രണയകഥയില്‍ നിന്ന് വ്യത്യസ്തമായി, ഒരു വീര സൈനിക പശ്ചാത്തലം ചേര്‍ത്തുകൊണ്ട്, സിനിമയ്ക്ക് വികാരം നിറയ്ക്കാനായി. എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. '

'ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി 'സീതാരാമം' എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ഹനു രാഘവപുടി, നിര്‍മാതാവ് അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുള്‍പ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങള്‍.'- അദ്ദേഹം കുറിച്ചു. 

വെങ്കയ്യ നായിഡുവിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ഹനു രാഘവപുടിയും നായിക മൃണാല്‍ താക്കൂറും രംഗത്തെത്തി. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം മൃണാല്‍ താക്കൂര്‍ രശ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. പീരിയഡ് ലവ് സ്റ്റോറിയായി പുറത്തെത്തിയ ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു