ചലച്ചിത്രം

ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി; പാപ്പൻ 50 കോടി ക്ലബ്ബിൽ

സമകാലിക മലയാളം ഡെസ്ക്

ടൻ സുരേഷ് ​ഗോപിയുടെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കുകയാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. ആദ്യ ദിവസം മുതൽ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത്  ഇരുപതാം ദിവസം പിന്നിടുമ്പോഴും അൻപതോളം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രമായതു കൊണ്ടു തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പാപ്പന്‍.

കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് 250ൽ അധികം തിയറ്ററുകളിലാണ്. രണ്ടാം വാരത്തിൽ കേരളത്തിനു പുറത്ത് പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്‌വർക്കിനാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും. 

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ആർജെ ഷാനാണ് തിരക്കഥ ഒരുക്കിയത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്