ചലച്ചിത്രം

കുഞ്ചാക്കോ ബോബനെ ശരിക്ക് പട്ടികടിച്ചു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രം​ഗമാണ് എംഎൽഎയുടെ മതിൽ ചാടുന്ന ചാക്കോച്ചനെ പട്ടി കടിക്കുന്ന രം​ഗം. ഇപ്പോൾ ഈ രം​ഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

പെർഫക്റ്റ് രം​ഗം ചിത്രീകരിക്കുന്നതിനു മുൻപ് എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ മതിൽ ചാടുന്നതും പട്ടി കടിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. താരത്തിന്റെ പിൻഭാ​ഗത്ത് നായ്ക്കൾ യഥാർത്ഥത്തിൽ കടിക്കുന്നുണ്ട്. ട്രെയിൻ ചെയ്ത നായകളെ ഉപയോ​ഗിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ഡോ​ഗ് ട്രെയിനറേയും വിഡിയോയിൽ കാണാം.

നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചു കമന്റ് ചെയ്യുന്നത്. നായ കടിക്കുന്ന രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതാണെന്ന് ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലായതെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ റിലീസ് ചെയ്തത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ ആണ് നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.  മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമിക്കുന്ന പന്ത്രാണ്ടാമത് ചിത്രമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം